ഇരിട്ടി: ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയില്‍ നിന്നും ഇരിട്ടി പോലീസ് കഞ്ചാവ് പൊതികള്‍ പിടികൂടി. ഇപ്പോള്‍ പുന്നാട് താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനി പാര്‍വതി (38) ആണ് 250ഗ്രാം കഞ്ചാവുമായി പിടിയിലായത്. ചൊവ്വാഴ്ച രാത്രില് ഇരിട്ടി എസ് ഐ സുധീര്‍ കല്ലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹന പരിശോധനക്കിടെ കഞ്ചാവ് പൊതികള്‍ ഇവരില്‍ നിന്നും പിടികൂടിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന സിപി എം പ്രവര്‍ത്തകനും നിരവധി കേസുകളില്‍ പ്രതിയുമായ പുന്നാട് സ്വദേശി സുഭാഷ് ഓടി രക്ഷപ്പെട്ടു.
വാഹന പരിശോധനക്കിടെ കൈനീട്ടിയപ്പോള്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സുഭാഷ് പോലീസിനെ കണ്ടയുടനെ ഇറങ്ങിയോടി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പാര്‍വതിയുടെ കയ്യിലെ വാനിറ്റി ബാഗിനുള്ളില്‍ സൂക്ഷിച്ചുവെച്ച കഞ്ചാവ് പൊതികള്‍ പിടിച്ചെടുക്കുന്നത്. മംഗലാപുരത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഓടിരക്ഷപ്പെട്ട സുഭാഷിന്റെ കൂടെയാണ് പാര്‍വതി താമസിക്കുന്നത്. അര് എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്സിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സുഭാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: