നോട്ടുകള്‍ അസാധുവാക്കിയ നടപടി സാധാരണക്കാരനില്‍ സാധാരണക്കാരനെ സഹായിക്കാന്‍ : എം.ടി. രമേശ്

Thursday 17 November 2016 12:46 am IST

ഇരിട്ടി: ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത് ഭാരതത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ദരിദ്രവിഭാഗങ്ങള്‍ ക്കാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമശ് പറഞ്ഞു. സിപിഎം അക്രമത്തിനും പോലീസിന്റെ നീതിനിഷേധത്തിനുമെതിരെ തില്ലങ്കേരിയില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയെ ചൈന പോലും അംഗീകരിച്ചപ്പോഴും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇത് മനസ്സിലാവാത്തതിനു കാരണം സഹകരണ മേഖലയിലെ കോടിക്കണക്കിനു കള്ളപ്പണം എന്തുചെയ്യുമെന്ന് അറിയാത്തത് കൊണ്ടാണ്. രമേശ് പറഞ്ഞു. പരിപാടിയില്‍ ദേവന്‍ മൂര്‍ക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, തില്ലങ്കേരി പഞ്ചായത്ത് മെമ്പര്‍ എ.കെ.ശങ്കരന്‍, ദിനേശന്‍ വിലങ്ങേരി, കെ.അനന്തന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഭാകരന്‍ ചാളപ്പറമ്പ് സ്വാഗതവും കെ.പി. വിജേഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.