ആലപ്പോ: സിറിയയിൽ സൈന്യം ആക്രമണം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം ആലപ്പോയിൽ സിറിയൻ സൈന്യം കുട്ടികളുടെ ആശുപത്രിക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു.
ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആംബുലന്‍സുകള്‍, ബ്ലഡ് ബാങ്ക് എന്നിവയ്ക്കു നേരെയും സിറിയന്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആലപ്പോയില്‍ നടക്കുന്ന ബോംബാക്രമണങ്ങളിലും ഏറ്റുമുട്ടലിലും 82 പേര് കൊല്ലപ്പെട്ടതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: