ന്യൂദല്‍ഹി: ദല്‍ഹിയിലും ഹരിയാനയിലും നേരിയ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് ഭൂകമ്പ ഗവേഷണകേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹരിയാനയിലെ ബാവലില്നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം ഒരു മിനിറ്റോളം നീണ്ടു നിന്ന ഭൂചലനത്തില്‍ കെട്ടിടങ്ങളും മറ്റും കുലുങ്ങിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ദല്‍ഹിയെ കൂടാതെ ഗുഡ്ഗാവ്,ഗാസിയാബാദ്, ഹരിയാന അതിര്‍ത്തി ജില്ലകള്‍ എന്നിവിടങ്ങളിലാണ് കുലുക്കമുണ്ടായതെന്ന് ഇന്ത്യന്‍ മിറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: