മുംബൈ: പ്രശസ്ത നാടക ടെലിവിഷന്‍ നടന് മുകേഷ് റാവലിനെ (66) മുംബൈയിലെ കാണ്ഡിവാലി റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയതാകാം മരണ കാരണമെന്ന് പൊലീസ് അറിയിച്ചു.
രാമാനന്ദ് സാഗറിന്റെ പ്രശസ്ത ടെലിവിഷന്‍ പരമ്പരയായ രാമായണത്തില്‍ വിഭീഷണന്റെ വേഷം അവതരിപ്പിച്ചതിലൂടെയാണ് മുകേഷ് റാവല്‍ പ്രശസ്തനായത്. ഗുജറാത്ത് നാടകവേദിയിലും റാവല്‍ സജീവമായിരുന്നു. പടിഞ്ഞാറന്‍ കാണ്ഡിവാലിയിലാണ് റാവല്‍ താമസിച്ചിരുന്നത്.
റാവലിനെ കാണാതായതോടെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റാവേല്‍ റെയില്‍വെ ട്രക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാവലാണ് അപകടത്തില്‍പെട്ടതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് റാവലിന്റെ വസ്ത്രം കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: