കോഴിക്കോട്: കേരളവര്‍മ പഴശ്ശിരാജ അനുസ്മരണത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്രയും പഴശ്ശി ഫൗണ്ടേഷനും സംയുക്തമായി ജില്ലയിലെ യുവതീ യുവാക്കള്‍ക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ‘ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെയുള്ള വീരപഴശ്ശിയുടെ ചെറുത്ത് നില്‍പ്പ്’ എന്ന വിഷയത്തില്‍ 10 പുറത്തില്‍ കവിയാതെ എഴുതി തയാറാക്കിയ പ്രബന്ധങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000 രൂപ, 4,000 രൂപ, 3,000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കോഴിക്കോട് ജില്ലയില്‍ താമസിക്കുന്ന, 15-29 പ്രായപരിധിയില്പെടുന്നവര്ക്ക് പങ്കെടുക്കാം. എഴുതി തയാറാക്കിയ പ്രബന്ധം വയസ്സും താമസ സ്ഥലവും തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 25ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ യൂത്ത് കോ ഓഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്, കോഴിക്കോട്-20 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: