കോഴിക്കോട്: നഗരത്തില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ കത്തിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് ആവശ്യപ്പെട്ടു. നഗരത്തിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ട്രാന്‍സ്ഫോര്‍മറുകള്‍, ഭൂഗര്‍ഭ കേബിളുകള്‍, ആര്‍എംസി യൂണിറ്റ് എന്നിവ കത്തിച്ചത്.
ഈ സംഭവത്തിന് പി ന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ താല്പര്യമെന്താണെന്ന് കണ്ടെത്തണം. ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാക്കുന്നതിന് ഇത്തരം സംഭവം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടതുമുന്നണി ഭരണത്തില്‍ സാ മൂഹ്യദ്രോഹികളുടെയും മതതീവ്രവാദികളുടെയും അഴിഞ്ഞാട്ടം തുടരുകയാണ് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: