കുണ്ടറ: ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് കടന്നു. മുഖത്തല മാധവവിലാസത്തില്‍ സിന്ധുവിന്റെ ഒന്നര പവന്റെ താലിമാലയാണ് മോഷ്ടാവ് അപഹരിച്ചത്. ഇന്നലെ രാവിലെ ആറിന് മുഖത്തലയിലായിരുന്നു സംഭവം. രാവിലെ മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്ര ദര്‍ശനത്തിനു പോയ സിന്ധുവിന്റെയും കൂട്ടുകാരിയുടെയും അടുത്ത് കൂടി കാതടപ്പിക്കുന്ന ശബ്ദത്തില്‍ ന്യൂ ജനറേഷന് ബൈക്കിലെത്തിയ യുവാവാണ് മാലപൊട്ടിച്ച് കടന്നത്. ഇവര്‍ ബഹളം ഉണ്ടാക്കിയെങ്കിലും മാലപൊട്ടിച്ച ശേഷം യുവാവ് അതിവേഗതയില്‍ വാഹനം ഓടിച്ചു കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സിന്ധു കൊട്ടിയം പോലീസില്‍ പരാതി നല്കി. പോലീസ് സമീപത്തെ സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെ ക്കുറിച്ച് വിവരം ലഭിച്ചില്ല. തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ചു വരുത്തി സമാനകേസുകളില്‍ അറസ്റ്റിലായ പ്രതികളുടെ ഫോട്ടോ സിന്ധുവിനെ കാണിച്ചു. അതില്‍ നിന്നും പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: