കഞ്ചാവുമായി അറസ്റ്റില്‍

Thursday 17 November 2016 2:55 pm IST

കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ഇന്റലിജന്‍സ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ കൊല്ലം പാരിപ്പള്ളി ജംഗ്ഷന് സമീപത്തുനിന്നും ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് കച്ചവടം ചെയ്യുകയായിരുന്നയാളെ 70 പൊതി കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വര്‍ക്കല സ്വദേശിയും ഇപ്പോള്‍ കൊല്ലം പാരിപ്പള്ളി കടമ്പാട്ടുകോണത്ത് എന്‍എച്ച് പുറമ്പോക്കില്‍ റോഡുവിള വീട്ടില്‍ മണികണ്ഠന്‍ (53) ആണ് അറസ്റ്റിലായത്. ഓട്ടോടാക്‌സിയുടെ മറവില്‍ കഞ്ചാവ് ചെറുപൊതികളിലാക്കി പാരിപ്പള്ളി, കല്ലുവാതുക്കല്‍ പ്രദേശങ്ങളിലാണ് പ്രതി വില്‍പ്പന നടത്തുന്നത്. വര്‍ഷങ്ങളായി പിടിക്കപ്പെടാതെ കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. പ്രതിയില്‍നിന്നും കഞ്ചാവ് വാങ്ങുന്നവരെപ്പറ്റി എക്‌സൈസിന് സൂചനയുണ്ട്. പ്രതിക്ക് കഞ്ചാവ് നല്‍കുന്നവരെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും ഇതിന് ഷാഡോസംഘത്തെ നിയോഗിച്ചതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.രാജേഷ് പറഞ്ഞു. കൊല്ലം: കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍. മുണ്ടക്കല്‍ വെസ്റ്റ് കളീക്കല്‍ കടപ്പുറത്ത് നൂര്‍ജഹാന്‍ മന്‍സിലില്‍ സിറുജുദീന്‍ (34)ആണ് 37 പൊതി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. കൊച്ചുപിലാംമൂട് ഓവര്‍ബ്രിഡ്ജിന് സമീപത്തുനിന്നും ഷാഡോ ടീമാണ് ഇയാളെ പിടിച്ചത്. വര്‍ഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് സിറാജുദീന്‍. ഒരു പൊതിക്ക് 250 രൂപക്കാണ് വില്‍പന. മത്സ്യതൊഴിലാളികളും യുവാക്കളുമാണ് സ്ഥിരം ഇടപാടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.