ന്യൂദല്‍ഹി: 70ലക്ഷത്തിന്റെ നൂറ് രൂപ നോട്ടുകളുമായി ഡോക്ടര്‍ അറസ്റ്റില്‍. നല്ലാള് എന്ന ശിശുരോഗ വിദഗ്ധനാണ് കാറില്‍ നോട്ടുകളുമായി പോകുമ്പോള്‍ മധ്യദല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ പിടിയിലായത്.
കാറിന് സമീപത്ത് കൂടി കടന്ന് പോയ ഒരാള്‍ സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വ്യവസായിയായ ഒരു സുഹൃത്തിന്റെ പണമാണ് ഇതെന്നും ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ഡോക്ടറുടെ വിശദീകരണം. കേസ് ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: