ബംഗളൂരു: മദ്യപിച്ചെത്തിയ അച്ഛന്റെ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. സുബ്രഹ്മണ്യപുരത്തെ ബീരേശ്വര്‍ നഗറിലാണ് സംഭവം.
സതീഷ് കുമാര്‍ മക്കളായ ശിവശങ്കര്‍(5), ആദിത്യ(4) എന്നിവരെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുമായി മദ്യപാനത്തിന്റെ പേരില്‍ നിരവധി തവണ പ്രശ്നങ്ങള്‍ ഉണ്ടായി. ഇതേത്തുടര്‍ന്ന് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
എന്നാല്‍ താന്‍ മദ്യപാനം നിറുത്തിയെന്നും തിരികെ ചെല്ലണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അംഗീകരിച്ചില്ല. ഇതില്‍ കുപിതനായ ഇയാള്‍ ബുധനാഴ്ച രാവിലെ അങ്കണവാടിയില്‍ എത്തി മക്കളെ വിളിച്ചുകൊണ്ടു പോവുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: