ന്യൂയോര്‍ക്ക് : സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് ബോബ് ഡിലന്(75) പുരസ്ക്കാരം വാങ്ങാന്‍ എത്തില്ല. ഇക്കാര്യമറിയിച്ച് ഡിലന് സ്വീഡിഷ് അക്കാദമിക്ക് കത്ത് നല്കി.
തിരക്കായതിനാല്‍ ഡിസംബര്‍ 10ന് നടക്കുന്ന അവാര്‍ഡ് വിതരണച്ചടങ്ങില്‍ പങ്കെടുക്കാവിനില്ലെന്നാണ് റോക്ക് ഇതിഹാസം അറിയിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് പലരും നോബേല്‍ സമ്മാനം കൈപ്പറ്റാന്‍ എത്താതിരുന്നിട്ടുണ്ട്. ഡിലനു പകരം പുരസ്കാരം ആര് ഏറ്റുവാങ്ങും എന്ന് അറിയിച്ചിട്ടില്ല.
ആല്‍ഫ്രെഡ് നൊബേലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റോക്ക്ഹോമില്‍ അടുത്തമാസമാദ്യം നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക. 1896ലാണ് ആല്‍ഫ്രഡ് നൊബേല്‍ അന്തരിച്ചത്.
ഡിലന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായും, ഡിലനോ പ്രതിനിധിക്കോ എത്താന്‍ സാധിച്ചില്ലെങ്കില്‍ ആറുമാസം വരെ അക്കാദമി അത് സൂക്ഷിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
പുരസ്കാര പ്രഖ്യാപനം വന്നിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞാണ് ഡിലന് പ്രതികരിച്ചത്. സാഹിത്യത്തില്‍ നൊബേല്‍ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഗാനരചയിതാവാണ് ഡിലന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: