കൊച്ചി: കലാഭവന്‍ ഫെസ്റ്റിന്റെ ഭാഗമായി കലാഭവന്‍ യൂണിവേഴ്സല്‍ മീഡിയ അക്കാദമി അഖിലകേരള മാധ്യമ മത്സരങ്ങള്‍ നടത്തുന്നു.
സിറ്റിസന്‍ ജേര്‍ണലിസം, മൊബൈല്‍ ഫിലിം മേക്കിംഗ്, അഭിനയം, സ്റ്റില്‍ ഫോട്ടോഗ്രഫി ഷോര്‍ട്ട് ഫിലിം, തിരക്കഥാ രചന എന്നിവയിലാണ് മത്സരം. സിറ്റിസന്‍ ജേര്‍ണലിസം, മൊബൈല്‍ ഫിലിം മേക്കിംഗ് എന്നീ ഇനങ്ങള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 2500 രൂപയും.
ഷോര്‍ട്ട് ഫിലിം തിരക്കഥാ രചനയില്‍ (ദൈര്‍ഘ്യം 5 മിനിറ്റ്) ആദ്യരണ്ടു സ്ഥാനങ്ങളില്‍ എത്തുന്ന തിരക്കഥകള്‍ ഫിലിം ചെയ്യുന്നതിനുള്ള സാങ്കേതിക സഹായവും കുമാ നല്‍കും. എല്ലാ ഇനങ്ങളിലും വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേക വിഭാഗങ്ങളായിട്ടാണ് മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 25 നു രാവിലെ 10നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2367333, 9449717333, 9746019900, [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: