ഇടുക്കി: കോണ്‍ഗ്രസ് നടത്തിയ വില്ലേജ് ഓഫിസ് ഉപരോധത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടുപോയതായി ആക്ഷേപം. കരുണാവുരം വില്ലേജ് ഓഫിസ് ധര്ണയ്ക്കാണ് തൊഴിലാളികളെ കൊണ്ടുപോയത്. ഇന്നലെ കരുണാപുരം പഞ്ചായത്തിലെ ഒരു വാര്‍ഡിലാണ് സംഭവം.
വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ രാവിലെ ജോലിയ്ക്ക് എത്തിയപ്പോഴാണ് രാഷ്ട്രിക്കാര്‍ ഇടപെട്ട് തൊഴിലാളികളെ കൊണ്ടുപോയത്. ഉച്ചയ്ക്ക് ഊണും വാങ്ങി നല്‍കിയാണ് തൊഴിലാളികളെ വിട്ടയച്ചത്. ധര്‍ണകളില്‍ പങ്കെടുക്കാതിരുന്നാല്‍ അടുത്ത ദിവസം തൊഴിലുറപ്പിനു വരേണ്ടെന്നാണ് നേതാക്കന്മാരുടെ നിര്‍ദേശം. കോണ്‍ഗ്രസ് നടത്തിയ ധര്‍ണയ്ക്ക് തൊഴിലുറപ്പുകാരായ സി പി എം അനുഭാവികളാണ് പങ്കെടുത്തതായും ആക്ഷേയമുയര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: