കട്ടപ്പന: കാഞ്ചിയാറിന് സമീപം കാര്‍ തിട്ടയിലിടിച്ച് മറിഞ്ഞു. കാഞ്ചിയാര്‍ പള്ളിക്കവലക്കും കക്കാട്ടുകടയ്ക്കും ഇടയില്‍ എസ്എന്‍ ജങ്ഷന് സമീപത്തെ വളവിലാണ് അപകടം. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കയത്ത് നിന്നും കാഞ്ചിയാര്‍ അഞ്ചുരുളി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. വാഹനം അമിത വേഗതയിലായിയിരുന്നു എന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
വളവില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ശേഷം
തൊട്ടടുത്ത തിട്ടയില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്കിയ ശേഷം വിട്ടയച്ചു. കട്ടപ്പന പോലീസ് സ്ഥലത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: