പ്രശാന്ത് ചെറുതാഴത്തിന് അനുമോദനം

Thursday 17 November 2016 10:29 pm IST

പിലാത്തറ: പ്രശസ്ത ദാരുശില്‍പി പ്രശാന്ത് ചെറുതാഴത്തിന് സംഘപരിവാര്‍ സംഘടനകളുടെ അനുമോദനം. മട്ടന്നൂര്‍ നഗരസഭ ഒരുക്കുന്ന പഴശ്ശി സ്മൃതിമണ്ഡപത്തില്‍ സ്ഥാപിക്കാന്‍ പ്രശാന്ത് നിര്‍മ്മിച്ച എട്ടടിയിലധികം ഉയരമുള്ള കേരളസിംഹം വീരപഴശ്ശിയുടെ പ്രതിമാ നിര്‍മ്മാണം നടക്കുന്ന വേളയിലാണ് അനുമോദനം. ചെറുതാഴത്ത് നടന്ന ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി പ്രശാന്തിനെ പൊന്നാടയണിയിച്ചു. കെ.കരുണാകരന്‍, ബിജെപി ജില്ലാ കമ്മറ്റിയംഗങ്ങളായ ടി.വി.ശോഭനകുമാരി, ചെറുതാഴം രാമചന്ദ്രന്‍, കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ശങ്കരന്‍ കൈതപ്രം, ട്രഷറര്‍ ടി.പി.രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.