പയ്യാവൂര്‍: ഒരു പതിറ്റാണ്ടുകാലം ബസ് സര്‍വ്വീസ് നിലച്ചിരുന്ന വാതില്‍ മടയിലേക്ക് ആദ്യമായി എത്തിയ കെഎസ്ആര്‍ടിസി ബസ്സിന് വാതില്‍മട ഇഎംഎസ് വായനശാലയുടെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി. വാതില്‍മടയില്‍ ചേര്‍ന്ന സ്വീകരണ യോഗം വാര്‍ഡ് അംഗം കെ.ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സജി പാലപ്പതടത്തില് അദ്ധ്വക്ഷത വഹിച്ചു. പഞ്ചായത്തംഗം പൊക്കിളി കുഞ്ഞിരാമന്, കെ.ആര്.മോഹനന്, മാത്യൂ ആനിമൂട്ടില്‍, കെ.കെ.ശശീന്ദ്രന്, കെ.എസ്.സിദ്ധാര്‍ത്ഥ്, എ.കെ.രാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: