മട്ടന്നൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ചു കടത്തിയ സംഭവത്തില്‍ മൂന്നുപേരെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പടി സ്വദേശികളായ ഗോകുല്‍ നിവാസില്‍ കെ.വരുണ്‍ മനോഹര്‍ (19), പുതിയപുരയില്‍ പി.കെ.റഫ്ഷാദ് (19), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് മട്ടന്നൂര്‍ സിഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസസ്റ്റ് ചെയ്തത്. ഇവര്‍ മോഷ്ടിച്ച നാല് ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ചാവശ്ശേരിക്കടുത്ത് 19-ാം മൈലില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ ബൈക്കിനുവേണ്ടി അന്വേഷണം നടത്തുന്നതിനിടയിലാണ് മോഷ സംഘം പിടിയിലായത്. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളള്‍ മോഷ്ടിച്ചതിന് ശേഷം കുറച്ച് ദിവസം ഉപയോഗിച്ച് പിന്നീട് വില്‍പ്പന നടത്തുകയാണ് പതിവ്. ഇവരുടെ പേരില്‍ ഇരിട്ടി തലശ്ശേരി, കണ്ണൂര്‍, സ്റ്റേഷനുകളില്‍ സമാന കേസുകള്‍ നിലവിലുണ്ട്. പിടിയിലായ പ്രതികളെ മട്ടന്നൂര്‍ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: