കണ്ണൂര്‍: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് 20 ന് ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ (സിപി ഹുസ്സെന് നഗറില്‍) നടക്കും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന കണ്വെന്ഷന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണ പൊതുവാള് അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി മെമ്പര്‍ഷിപ്പ് കാമ്പയിന് ഉദ്ഘാടനം ചെയ്യും. പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ബോധവല്‍ക്കരണ ക്ലാസ് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് നിര്‍വ്വഹിക്കും. അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് മൊയ്തീന്‍കുട്ടി ഹാജി ജീവകാരുണ്യ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണ പൊതുവാള്, സെക്രട്ടറി എം.അലിക്കുഞ്ഞി, കെ.അച്യുതന്, കെ.നാരായണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: