തലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകനായ പിണറായി ഓലയമ്പലത്തെ കെ.രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പിണറായി സ്വദേശിയായ ചിറയിന്‍ വീട്ടില്‍ ജിജീഷ് എന്ന ഖാദറിനെ (32)യാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ രമിത്ത് കൊലക്കേസില്‍ സിപിഎമ്മുകാരായ അഞ്ച് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം മൂന്നും നാലും പ്രതികളായ ജ്യോതിഷ്, സരത്ത് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കൊലക്ക് ഉപയോഗിച്ച രക്തംപുരണ്ട ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ശേഷിക്കുന്ന പ്രതികളും ഉടനെ അറസ്റ്റിലാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: