മമ്പറം: പാതിരിയാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് സിപിഎം അക്രമികള്‍ തീയിട്ടു. പാതിരിയാട് തിരുമംഗലം ക്ഷേത്രത്തിന്ന് സമീപം കുന്നുമ്മല്‍ രവീന്ദ്രന്റെ വീടിനാണ് തീയിട്ടത്. വീടിനോടനുബന്ധിച്ചുളള കെട്ടിടം പൂര്‍ണ്ണമായും അഗ്നിക്കിരയായി. ജനല്‍ ഗ്ലാസുള്പ്പെടെയുളളവ പൂര്‍ണ്ണമായും തല്ലിതകര്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അക്രമം. രവീന്ദ്രന്റെ മകന് രാഹുല്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ്. ഇതിന്റെ വൈരാഗ്യമാണ് വീട് ആക്രമണത്തിന് കാരണം. വാട്ടര്‍ ടാങ്കിലെ ജലം മുഴുവന്‍ തുറന്നുവിട്ട ശേഷമാണ് വീടിന് തീയിട്ടത്. വീടിനോട് ചേര്‍ന്ന വിറകും മറ്റും ശേഖരിക്കാന്‍ നിര്‍മ്മിച്ച കെട്ടിടത്തിനാണ് ആദ്യം തീയ്യിട്ടത്.ഏതാനും ദിവസങ്ങളായി പ്രദേശത്ത് സിപിഎം സംഘം കരുതികൂട്ടി അക്രമങ്ങളുണ്ടാക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം വീടിന് സമീപമെത്തി ഏതാനും സിപിഎമ്മുകാര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി ആറ് സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: