കണ്ണൂര്‍: ജില്ലാ സ്കൂള്‍ കായികമേളക്ക് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ഡിഡിഇ എം.ബാബുരാജ് പതാക ഉയര്‍ത്തി. കോര്പറേഷന് ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് അധ്യക്ഷത വഹിച്ചു. 14 ഉപജില്ലകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരങ്ങള്‍ നാളെ സമാപിക്കും. ഒന്നാം ദിവസം മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 69 പോയന്റ് നേടി പയ്യന്നൂര്‍ ഉപജില്ലയാണ് മുന്നില്‍. 51 പോയന്റ് നേടിയ ഇരിട്ടി സബ് ജില്ല രണ്ടാം സ്ഥാനത്തും 41 പോയന്റ് നേടി ഇരിക്കൂര്‍ സബ് ജില്ല മൂന്നാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: