ബിജെപിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു

Thursday 17 November 2016 10:42 pm IST

കടുത്തുരുത്തി: നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണപരിഷ്‌ക്കാര നടപടിയായ 500, 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയതിനെ അഭിനന്ദിച്ചു ബിജെപി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു.ബുധനാഴ്ച രാവിലെ 10.30 ന് ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടയിലാണ് കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. ഇതിനെതിരെ ബിജെപി നിയോജകമണ്ഡലം കമ്മറ്റി പോലീസില്‍ പരാതി നല്‍കി. ഫ്‌ളക്‌സ് ബോര്‍ഡ് ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെതിരെ കൂടിയ പ്രതിഷേധയോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് മാമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി പി.സി.രാജേഷ് ,പ്രവീണ്‍.കെ.മോഹന്‍,പി.എസ്.ബിനുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.