തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ഗെയിംസിന്റെ ഗ്രൂപ്പ് രണ്ട് മത്സരങ്ങളില്‍ തിരുവനന്തപുരം ചാമ്പ്യന്മാര്. നാല് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലും നേടിയ തിരുവനന്തപുരം 68 പോയിന്റുമായാണ് മുന്നിലത്തെിയത്. മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലുമടക്കം 44 പോയന്റ് നേടിയ പാലക്കാട് രണ്ടാം സ്ഥാനവും 36 പോയന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനവും നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ ബാസ്കറ്റ്ബാള്‍ ഫൈനലില്‍ കോട്ടയം തിരുവനന്തപുരത്തെ കീഴടക്കി ചാമ്പ്യന്മാരായി. ആലപ്പുഴക്കാണ് മൂന്നാം സ്ഥാനം. സീനിയര്‍ പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബാളില്‍ കണ്ണൂരിനെ തകര്‍ത്ത് തൃശൂര്‍ സ്വര്‍ണ്ണം നേടി. ലൂസേഴ്സ് ഫൈനലില്‍ തിരുവനന്തപുരത്തെ തോല്പിച്ച് കോട്ടയം വെങ്കലം നേടി. സീനിയര്‍ ഗേള്‍സ് ഖോ-ഖോയില്‍ തിരുവനന്തപുരത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാലക്കാട് സ്വര്‍ണത്തില്‍ മുത്തമിട്ടു. തൃശൂരിനാണ് വെങ്കലം. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം ജേതാക്കളായപ്പോള്‍ പാലക്കാട്, എറണാകുളം ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സീനിയര്‍ പെണ്‍കുട്ടികളുടെ ജൂഡോയില്‍ മേഘ സണ്ണി -തൃശൂര്‍ (61 കിലോയ്ക്ക് മുകളില്‍) സോണിയ കുഞ്ഞുമോന്- എറണാകുളം (61 കിലോക്ക് താഴെ) അഭിരാമി എന്‍ രാജീവ്-തൃശൂര്‍ (56 കിലോക്ക് താഴെ) അനഘ ശണ്മുഖന്-തൃശൂര്‍ (52 കിലോക്ക് താഴെ) അനിത ടി.എം തിരുവനന്തപുരം (48 കിലോക്ക് താഴെ) അനുമോള്‍-തിരുവനന്തപുരം (40 കിലോക്ക് താഴെ) എന്നിവര്‍ സ്വര്‍ണം നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ ജൂഡോയില്‍ അലന് തോമസ്-ഇടുക്കി (71 കിലോക്ക് മുകളില്‍) സെബിന് ജോഷി-എറണാകുളം (71 കിലോക്ക് താഴെ), ആകേശ് കുമാര്‍.എം (തൃശൂര്‍) എന്നിവര്‍ സ്വര്‍ണം നേടി. ഈ മാസം 22 മുതല്‍ 24വരെ കോട്ടയം,ആലപ്പുഴ ജില്ലകളിലാണ് സംസ്ഥാന സ്കൂള്‍ ഗെയിംസിന്റെ ഗ്രൂപ്പ് മൂന്നാം മത്സരങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: