കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറി നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തില്‍ പ്രതികരിക്കുന്നതിന് വേണ്ടി കേരള ലോട്ടറി ഐക്യസംരക്ഷണ സമിതി എന്ന പേരില്‍ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ രൂപീകരിച്ചു. കോട്ടയത്ത് ചേര്‍ന്ന യോഗം കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷന് പ്രസിഡന്റ് തോമസ് കല്ലാടനെ ചെയര്‍മാനായും കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ.പുരുഷോത്തമഭാരതിയെ ജനറല്‍ കണ്‍വീനറായും സംയുക്തസമിതി രൂപീകരിച്ചു. ഇപ്പോഴത്തെ 500, 1000രൂപകളുടെ നോട്ട് റദ്ദാക്കല്‍ മൂലമുണ്ടായിട്ടുള്ള പ്രത്യേക സാഹചര്യത്തില്‍ നറുക്കെടുപ്പ് മാറ്റിവച്ചപ്പോള്‍ ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും കൈകളില്‍ കെട്ടിക്കിടക്കുന്ന ടിക്കറ്റുകള്‍ ലോട്ടറി ഡിപ്പാര്‍ട്ട്മെന്റ് തിരികെ ഏറ്റെടുക്കുന്നതിനും ലോട്ടറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉണ്ടായ നഷ്ടം നികത്തുന്നതിനും വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗം ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: