ചങ്ങനാശേരി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി വെളിയിട വിസര്‍ജനരഹിത പദ്ധതിയുടെ ആദ്യഘട്ട ഫണ്ട് വിതരണ ഉദ്ഘാടനം 18നു മുനിസിപ്പാലിറ്റി മിനി ടൗണ്‍ഹാളില്‍ ഉച്ചയ്ക്ക് 2.30ന് നടക്കും. നഗരസഭാ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ് അദ്ധ്യക്ഷത വഹിക്കും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ത്രേസ്യാമ്മ ജോസഫ്, വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.പി.എ.നസീര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബികാ വിജയന്, വാര്‍ഡ് കൗണ്‍സിലറായ ആമിനാ ഹനീഫാ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: