കണ്ണൂര്‍: ഇരിട്ടി താലൂക്കില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഉടന്‍ ആരംഭിക്കണമെന്നും എല്ലാ എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തിക അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് 37-ാം ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ആദിവാസികള്‍ക്കിടയിലും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കിടയിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരെ ലഹരി പദാര്‍ത്ഥം നല്കി ചൂഷണം ചെയ്യുന്ന സാഹചര്യമുള്ളതിനാല്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ആറളം-കീഴ്പ്പള്ളി കേന്ദ്രീകരിച്ച് ജനമൈത്രി എക്സൈ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.രാജേന്ദ്ര അധ്യക്ഷത വഹിച്ചു. അസി.എക്സൈസ് കമ്മീഷണര്‍ എ.എന്‍.ഷാ, എ.എസ്.പുരുഷോത്തമന്, എം.പി.ഇബ്രാഹിം കുട്ടി, കെ.വി.വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 21 മുതല്‍ 23വരെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന എക്സൈസ് കലാമേള വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി വി.രാജേന്ദ്രന് (പ്രസിഡണ്ട്), സി.സി.അനന്ദകുമാര് (വൈസ് പ്രസിഡണ്ട്) എം.വി.ഇബ്രാഹിം കുട്ടി (സെക്രട്ടറി), കെ.വി.വാസുദേവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: