'ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക്' ആദ്യപ്രദര്‍ശനം നടന്നു

Thursday 17 November 2016 11:13 pm IST

തിരുവനന്തപുരം: ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ‘ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക്’ (പകരം ഒരു പുസ്തകം മാത്രം) എന്ന ഡോക്യുഫിക്ഷന്റെ ആദ്യപ്രദര്‍ശനം കലാഭവനില്‍ നടന്നു. ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ കഥേതര വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദെസ്‌തേവ്‌സ്‌കിയുടെ ജീവിതത്തെ പ്രമേയമാക്കി പെരുമ്പടവം രചിച്ച ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലാണ് ഡോക്യുഫിക്ഷന് പ്രചോദനമായത്. റഷ്യ കാണാതെ പെരുമ്പടവം ശ്രീധരന്‍ എഴുതിയതാണ് നോവല്‍. അതേ പെരുമ്പടവം റഷ്യയില്‍ ദെസ്‌തേവ്‌സ്‌കി ജീവിച്ച


ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ‘ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക്’ എന്ന ഡോക്യുഫിക്ഷന്റെ ആദ്യപ്രദര്‍ശനം കാണാനെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനോടൊപ്പം വിധായികയും

സ്ഥലത്ത് പോകുന്നതും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും പോയ സ്ഥലങ്ങളും മറ്റും കാണുന്നതുമാണ് ചിത്രത്തിലെ പ്രമേയം.
ആദ്യപ്രദര്‍ശനം കാണാന്‍ പെരുമ്പടവം ശ്രീധരനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ്, ചലച്ചിത്രതാരം വിജയരാഘവന്‍, റഷ്യന്‍ കള്‍ച്ചറല്‍ സെന്ററര്‍ ഡയ

റക്ടര്‍ രതീഷ് സി.നായര്‍ എന്നിവരുമുണ്ടായിരുന്നു. റഷ്യയില്‍ ചിത്രീകരിച്ച ഡോക്യുഫിക്ഷനില്‍ റഷ്യനും മലയാളവും ഇടകലര്‍ന്ന സംഭാഷണമാണ് ഉപയോഗിക്കുന്നത്. പെരുമ്പടവത്തിന് പുറമെ റഷ്യന്‍ അഭിനേതാക്കളും ചിത്രത്തിലുണ്ട്. പോള്‍ സക്കറിയയുടെതാണ് തിരക്കഥ. ബേബിമാത്യു സോമതീരമാണ് നിര്‍മാതാവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.