മൂവാറ്റുപുഴ: വാഴപ്പിള്ളിക്കടുത്ത് പണി പൂര്‍ത്തിയാക്കിയ നിശാ ക്ലബ്ബിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി. പ്രദേശത്തെ കുളവും പാടങ്ങളും തോടുമൊക്കെ മദ്യക്കുപ്പികള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ചീട്ടുകളിയടക്കം മറ്റു സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണിവിടെ. നിശാക്ലബ്ബിന്റെ നിര്‍മ്മാണവും വിവാദത്തില്‍ ആയിരുന്നു. പായിപ്ര പഞ്ചായത്തിലെ പെഴക്കാപ്പിള്ളി പാടശേഖരം നികത്തിയാണ് നിശാ ക്ലബ്ബ് നിര്‍മ്മിച്ചിരിക്കുന്നത്.
കടുത്ത ജലക്ഷാമം നേരിടുന്ന ഈ പ്രദേശത്തെ ഏകജല സ്രോദസുകളെ മലിനീകരികുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം. പരിസ്ഥിത് പ്രവര്‍ത്തകര്‍ വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: