തൃശൂര്‍: തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ പെണ്‍കുട്ടി കിണറ്റില്‍ വീണു മരിച്ചു. കടങ്ങോട് മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ (15) ആണ് മരിച്ചത്. പാല് വാങ്ങാന്‍ പോയപ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.
നായ്ക്കള്‍ വരുന്നതുകണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു. കടങ്ങോട് പ്രദേശം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. തെരുവുനായ്ക്കളുടെ ശല്യം ഇവിടെ പതിവാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും നായകളെ നിയന്ത്രിക്കുന്നതിനു നടപടി ഉണ്ടായിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: