ന്യൂദല്‍ഹി: വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ലഫ്. കേണല്‍ അനില്‍ കബോത്രയാണ് ഇതു സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
സുപ്രീം കോടതി ജസ്റ്റീസ് തിരത്ത് സിങ് താക്കൂര്‍ അദ്ധ്യക്ഷനായ ജഡ്ജിമാരുടെ കൊളീജിയത്തിലാണ് ഹൈക്കോടതിയിലേയ്ക്ക് നിയമിക്കേണ്ട ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 77 പേരുകളില്‍ 34 ജഡ്ജ്മാരെ ലനിയമിച്ചു കഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ള 43 പേരുടെ നിയമനം സാധ്യമായിട്ടില്ല.
ഈ കാര്യത്തില്‍ കൊളീജിയത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള നടപടികളുമുണ്ടായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: