കൊട്ടാരക്കര: ഐഎസിന്റെ ഭീഷണി ഭാരതീയര്‍ തിരിച്ചറിയണമെന്ന് ഹിന്ദുജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനസെക്രട്ടറി ജഗദീഷ് കാരന്ത് പറഞ്ഞു. കൊട്ടാരക്കരയില്‍ ഹിന്ദുഐക്യവേദി ദക്ഷിണമേഖല ജില്ലാനേതാക്കളുടെ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത് വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ ഭീഷണിയെപറ്റി ചിന്തിക്കുന്നില്ലെന്ന് മാത്രമല്ല അതിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നുമില്ല. നമ്മുടെ സമൂഹത്തെ ജാതിവിപത്തില് നിന്ന് അകറ്റിമാറ്റി ഏകശക്തിയായി നിര്‍ത്തിവേണം ഈ മഹാവിപത്തിനെ പ്രതിരോധിക്കാന്‍. ഈ മുന്നേറ്റത്തിന് നേതൃത്വം നല്കാന് സമൂഹത്തെ പ്രാപ്തരാക്കാന്‍ ഹിന്ദുഐക്യവേദിക്ക് പ്രധാനപങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള നേതാക്കളാണ് ശിബിരത്തില്‍ പങ്കെടുത്തത്. സംസ്ഥാനവൈസ്പ്രസിഡന്റ് ജ്യോതിന്ദ്രകുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാനസംഘടനസെക്രട്ടറി സി.ബാബുകുട്ടന്, സഹസംഘടനസെക്രട്ടറി വി.സുശികുമാര്‍, ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, സംസ്ഥാന സെക്രട്ടറിമാരായ പുത്തൂര്‍ തുളസി, കിളിമാനൂര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: