തിരുവനന്തപുരം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തില് പത്ത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍. പിന്‍വലിച്ച 1000, 500 നോട്ടുകളാണ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ഭണ്ഡാരത്തില് നിന്നും കണ്ടെടുത്തത്.
മാസത്തിലൊരിക്കല്‍ ക്ഷേത്രത്തില്‍ നടത്തുന്ന ഭണ്ഡാര പരിശോധനയിലാണ് ഇത്രയും നോട്ടുകള്‍ കണ്ടെടുത്തിരിക്കുന്നത്. കണക്കെടുപ്പിനു ശേഷം നോട്ടുകള്‍ ധനലക്ഷ്മി ബാങ്കിലേയ്ക്ക് മാറ്റി.
നോട്ടുകെട്ടുകള്‍ പൊതിഞ്ഞ പേപ്പറില്‍ നിന്നും തമിഴിലുള്ള ഒരു കുറിപ്പും കണ്ടെടുത്തിട്ടുണ്ടെങ്കിലും അതിന്റെ അര്‍ത്ഥം എന്തെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം ആദ്യമായാണ് ഒരു ദേവസ്വം ക്ഷേത്രത്തില്‍ നിന്നും ഇത്രയും ഉയര്‍ന്ന തുക കാണിക്ക ഇനത്തില്‍ ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: