ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗ സര്‍വ്വകലാശാലയില്‍ യുവാക്കളുമായി അമിത് ഷാ ഇന്ന് സംവദിക്കും. ഉത്തര്‍ പ്രദേശിലെ ടൗണ്‍ ഹാളിലാണ് പരിപാടി.
രാജ്യത്തിന്റെ വികസനത്തിന് യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യമാണ് പരിപാടിക്കുള്ളത്. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് 80 ല്‍ 71 സീറ്റുകളും നേടാനായത് യുവാക്കളുടെ സംഭാവനയാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ തന്നെ യുവാക്കളുമായി സംവദിക്കാന്‍ തീരുമാനിച്ചത്. ഒരു ലക്ഷത്തോളം വരുന്ന കുട്ടികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: