എബിവിപി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഇന്ന് തുടങ്ങും

Friday 18 November 2016 7:22 pm IST

ശ്രീഹരി ബോരിക്കര്‍

തൊടുപുഴ: എബിവിപി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഇന്നും നാളെയും തൊടുപുഴ ഐശ്വര്യ റസിഡന്‍സിയില്‍ നടക്കും. വൈകിട്ട് 5ന് തൊടുപുഴ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പൊതുസമ്മേളനം. ദേശീയ സെക്രട്ടറി ശ്രീഹരി ബോരിക്കര്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് സി കെ രാകേഷ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എ പ്രസാദ്, സംസ്ഥാന ജോ.സെക്രട്ടറിമാരായ രേഷ്മ ബാബു, ആര്‍ കൃഷ്ണരാജ്, ഇടുക്കി ജില്ലാ കണ്‍വീനര്‍ ഗണേഷ് ശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 20ന് രാവിലെ 10ന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ . ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥ്, സംസ്ഥാന സംഘടനാ സെക്രട്ടറി ഒ നിധീഷ് എന്നിവര്‍ പങ്കെടുക്കും.

മഹാരാഷ്ട്ര നാഗപ്പൂര്‍ സ്വദേശിയാണ്ശ്രീഹരി ബോരിക്കര്‍. 1990 മുതല്‍ എബിപിവിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനാണ്. നിരവധി ദേശീയ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ആറ് വര്‍ഷം ജമ്മുകാശ്മീരിലെ എബിവിപി സംഘടനാ സെക്രട്ടറിയായിരുന്നു. കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിലൂടെ ദേശീയ ബോധം നല്‍കാന്‍ വേണ്ടി പോരാട്ടം നയിച്ചിട്ടുണ്ട്.

ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിനെതിരെ പ്രചാരണം സംഘടിപ്പിക്കുന്നതിലും ഇദ്ദേഹം വിജയിച്ചു.എബിവിപി ദേശീയ സെക്രട്ടറി എന്ന ഉത്തരവാദിത്വത്തിനൊപ്പം വടക്കുകിഴക്കന്‍ മേഖലാ ഓര്‍ഗനൈസിങ് സെക്രട്ടറി ചുമതലയും വഹിക്കുന്നുണ്ട്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.