തൊടുപുഴ: എബിവിപി സംസ്ഥാന ജനറല്‍ കൗണ്‍സിലിന് തൊടുപുഴയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നഗരത്തിലാകെ എബിവിപിയുടെ പതാക നിറഞ്ഞിരിക്കുകയാണ്. ഇന്ന് വൈകിട്ട് 5 മണിയോടെ ആരംഭിക്കുന്ന പൊതുസമ്മേളനം എബിവിപി ദേശീയ സെക്രട്ടറി ശ്രീഹരി ബോരിക്കര്‍ ഉദ്ഘാടനം ചെയ്യും. എബിവിപി സംസ്ഥാന അദ്ധ്യക്ഷന്‍ സി കെ രാകേഷ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന കൗണ്‍സില്‍ തൊടുപുഴ ഐശ്വര്യ റസിഡന്‍സില്‍ നടക്കും. സംസ്ഥാന ഭാരവാഹികള്‍, 14 ജില്ലകളിലെ ജില്ലാ പ്രതിനിധികള്‍, സംസ്ഥാന സമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
കഴിഞ്ഞ സംഘടനാ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരണം, വിദ്യാഭ്യാസ പ്രശ്നങ്ങളെപ്പറ്റിയുള്ള ചര്‍ച്ച, വിവിധ വിഷയങ്ങളിലുള്ള പ്രമേയ അവതരണം, ഭാവിപരിപാടികള്‍, സമര പ്രഖ്യാപനങ്ങള്‍ എന്നിവയും പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുപ്പും നടക്കും. ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥ്, സംസ്ഥാന സംഘടനാ സെക്രട്ടറി ഒ നിധീഷ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: