ശാന്തന്‍പാറ: തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പുകള്‍ മത്സരയോട്ടം നടത്തുന്നതിനിടെ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സൂര്യനെല്ലി,ഷണ്മുഖവിലാസത്തിനു സമീപം ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ദിഡീറിലെ ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളെയും കൊണ്ട് പോയ ജീപ്പുകളിലൊന്നിന്റെ പിന്നില്‍ മറ്റൊരു ജീപ്പ് ഇടിക്കുകയായിരുന്നു. മുന്നില്‍ സഞ്ചരിച്ച ജീപ്പിന്റെ പിന്‍ഭാഗത്ത് ഇരുന്ന ജയലക്ഷ്മി ലക്ഷ്മണന്(34), അന്നപൂര്‍ണ (33) എന്നിവര്‍ക്കാണ് പരുക്ക്.
ഇവരെ ആദ്യം അടിമാലിയിലെ സ്വകാര്യആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: