ഇടുക്കി: കട്ടപ്പന നഗരസഭ ഓഫീസ് മന്ദിരം ഉദ്ഘാടനം ജോയ്സ് ജോര്‍ജ്ജ് എം.പി നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്മാന് ജോണി കുളംപള്ളി അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ ഹാളിന്റെയും ജനസേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനം റോഷി അഗസ്റ്റിന് എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭയില്‍ നിര്‍മ്മിക്കുന്ന നീന്തല്‍ക്കുളത്തിന്റെ നിര്‍മ്മാണത്തിന് 10 ലക്ഷം അനുവദിച്ചതായി എംഎല്‍എ അറിയിച്ചു. നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന്റെ ഉദ്ഘാടനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ നിര്‍വഹിച്ചു. മുന്‍ എംഎല്‍എമാരായ അഡ്വ ഇ.എം ആഗസ്തി, തോമസ് ജോസഫ്, തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, കെയുആര്‍ഡിഎഫ്സി മാനേജിങ് ഡയറക്ടര്‍ എല്‍. രാജീവ്, വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു. 2015 നവംബര്‍ ഒന്നിന് രൂപീകൃതമായ കട്ടപ്പന നഗരസഭ ജില്ലയിലെ രണ്ടാമത്തേയും ഹൈറേഞ്ചിലെ ആദ്യത്തെയും നഗരസഭയാണ്. ഹൈറേഞ്ചിന്റെ പ്രധാന വാണിജ്യകേന്ദ്രമായ കട്ടപ്പനയുടെ മുന്‍ പഞ്ചായത്ത് ഭരണസമിതിയാണ് പുതിയ കെട്ടിടം നിര്‍മ്മാണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: