സിബിഎസ്ഇ സംസ്ഥാന കലോത്സവം തൃശൂര്‍ സഹോദയ മുന്നേറുന്നു

Friday 18 November 2016 8:26 pm IST

അടിമാലി: വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സി ബി എസ് ഇ സംസ്ഥാന കലോത്സവത്തില്‍ 54 മത്സരങ്ങളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ 564 പോയിന്റോടെ തൃശൂര്‍ സഹോദയ മുന്നിലെത്തി. 536 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാം സ്ഥാനത്തും, 521 പോയിന്റുകളുമായി കോട്ടയം സഹോദയ മൂന്നാം സ്ഥാനത്തും മുന്നേറുന്നു. 484 പോയിന്റുകളുമായി കേരള സിബിഎസ്ഇസ്‌കൂള്‍ സഹോദയ എറണാകുളം നാലാം സ്ഥാനത്തും 457 പോയിന്റുകളുമായി പാലക്കാട് സഹോദയ അഞ്ചാം സ്ഥാനത്തും പോരാട്ടം നടത്തുന്നു. സ്‌കൂള്‍ തലത്തില്‍ ക്രൈസ്റ്റ് സി എം ഐ പബ്‌ളിക് സ്‌കൂള്‍, കാഞ്ഞങ്ങാട് 186 പോയിന്റുകളുമായി മുന്നിലെത്തി. സില്‍വര്‍ ഹില്‍സ് സി എം ഐ പബ്ലിക് സ്‌കൂളും ഭാരതീയ വിദ്യാഭവന്‍ ചെവ്വായൂരും 136 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു. 108 പോയിന്റുകളുമായി ദേവമാതാ സി എം ഐ പബ്ലിക് സ്‌കൂള്‍ തൃശൂര്‍ മൂന്നാം സ്ഥാനത്തും 106 പോയിന്റുകളുമായി ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ കഴക്കൂട്ടം നാലാം സ്ഥാനത്തും തുടരുന്നു. സരസ്വതി വിദ്യാലയ വട്ടിയൂര്‍ക്കാവ് 101 പോയിന്റുകളുമായി തൊട്ടു പിന്നാലെയുണ്ട്. ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.