വണ്ടന്മേട്: പുറ്റടിക്ക് സമീപം കടത്തിക്കടവില് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇരുവിഭാഗവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. കടത്തിക്കടവില് പ്രവര്‍ത്തിക്കുന്ന സിപിഎം ഓഫീസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. പ്രാദേശികമായ പ്രശ്നത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറ്റടി ഗവ. ആശുപത്രിയിലും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലും ചികിത്സ തേടി. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. ഇരുവിഭാഗത്തിലുംപെട്ട 12 ഓളം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: