ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ കേരളം പാര്‍ക്കിംഗ് ഗ്രൗണ്ട് പണിയുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വാദം കേള്‍ക്കേണ്ടതില്ലെന്ന തമിഴ്നാടിന്റെ നിലപാട് സുപ്രീംകോടതി തള്ളി.
പാര്‍ക്കിംഗ് ഗ്രൗണ്ടിനെതിരെ തമിഴ്നാട് നല്കിയ അന്യായത്തില്‍ ഭേദഗതി വരുത്താന്‍ തമിഴ്നാടിനെ അനുവദിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അണക്കെട്ടിന്റെ പരിധിക്കുള്ളിലാണ് ഗ്രൗണ്ട് പണിയുന്നതെന്നും പാട്ടത്തിന് നല്കിയ സ്ഥലം കേരളം കയ്യേറിയെന്നുമാണ് തമിഴ്നാടിന്റെ ആരോപണം. തുടര്‍ വാദം കേള്‍ക്കുന്നത് അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: