കൊച്ചി: റദ്ദാക്കിയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ അതിര്‍ത്തികളിലും വിദൂരമേഖലകളിലുമുള്ള സൈനിക- അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് ഉടന്‍ പരിഹരിക്കണമെന്ന് എന്‍ഡിഎ വൈസ് ചെയര്മാന് കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എം പി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
സൈനികര്‍ക്ക് നോട്ടുകൈമാറ്റം എളുപ്പമല്ല. കാശ്മീരടക്കമുള്ള പ്രശ്നബാധിത മേഖലകളില്‍ ബാങ്കുകള്‍ പലപ്പോഴും അടഞ്ഞു കിടക്കുകയാണ്. എടിഎമ്മുകളും പ്രവര്‍ത്തനക്ഷമമല്ല. ഇവിടങ്ങളില്‍ പ്രത്യേക നോട്ടുകൈമാറ്റ സംവിധാനങ്ങള്‍ അടിയന്തരമായി സ്ഥാപിക്കണം.
സാമ്പത്തികചരിത്രത്തിലെ സുപ്രധാന ചുവടുവയ്പാണ് നോട്ടു റദ്ദാക്കല്‍. രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: