ന്യൂദല്‍ഹി: ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ നിലപാട് ഉറപ്പിച്ച് സുപ്രീംകോടതി കൊളീജിയം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ച 43 പേരുകള്‍ വീണ്ടും ഉള്‍പ്പെടുത്തി സുപ്രീംകോടതി കേന്ദ്രത്തിന് വീണ്ടും പട്ടിക അയച്ചു.
വിവിധ ഹൈക്കോടതികളിലേക്ക് 77 പേരുടെ പട്ടികയാണ് സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് അയച്ചു നല്‍കിയത്. എന്നാല്‍ ഇതില്‍ 43 പേര്‍ക്ക് വിവിധ വിഷയങ്ങളാല്‍ ജഡ്ജി നിയമനം നല്‍കാനാവില്ലെന്ന് കാട്ടി കേന്ദ്രസര്‍ക്കാര്‍ പട്ടിക കൊളീജിയത്തിന് തിരിച്ചയച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ തള്ളിയ 43 പേരുകള്‍ അടങ്ങിയ പട്ടിക വീണ്ടും തിരിച്ചയച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. പേരുകള്‍ തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം പരിശോധിച്ച കൊളീജിയം പട്ടിക വീണ്ടും നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: