ന്യൂദല്‍ഹി; ബംഗാളിലെ മാള്‍ദയില്‍ നിന്ന് വന്‍തോതില്‍ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ ഒരു പ്രതി പിടിയില്‍. 34 വയസുള്ള താഹിര്‍(താഹിര്‍ സേഖ്) ആണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്.
മാള്‍ദ സ്വദേശി ഒളിവിലായിരുന്നു. ബംഗ്ലാദേശില്‍ നിന്ന് 65 ലക്ഷം രൂപയുടെ കള്ളനോട്ട് കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഏതാനും പേര് പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: