വാഷിങ്ടണ്‍: ജനാധിപത്യത്തോട് വിട്ടുവീഴ്ച അരുതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക് ഒബാമ.
മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍ റഷ്യക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെയാണ് ഒബാമ ഈ മുന്നറിയിപ്പ് നല്‍കിയത്.
ആരോഗ്യകരമായ ജനാധിപത്യം എപ്പോഴും കാര്യക്ഷമമായിരിക്കണം. അത് തെരഞ്ഞെടുപ്പില്‍ തുടങ്ങി തെരഞ്ഞെടുപ്പില്‍ അവസാനിക്കേണ്ടതല്ല.
ശീതയുദ്ധകാലത്തെ കെടുതികള്‍ ഇവിടെയുളള യുവാക്കള്‍ക്ക് ഓര്‍മയുണ്ടാകില്ല. രാജ്യത്തെ യുവാക്കളാണ് തങ്ങളുടെ കാലത്ത് സമാധാനവും അഭിവൃദ്ധിയും ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ട്രംപിന്റെ നിലപാടുകള്‍ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഒബാമ പറഞ്ഞു. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഒബാമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: