വാഷിങ്ടണ്‍: അമേരിക്കിന്‍ ദേശീയ ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പര്‍ രാജി പ്രഖ്യാപിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസുമായി നല്ല ബന്ധത്തിലല്ലെന്നും അതിനാല്‍ രാജി വയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരിയില്‍ ബരാക് ഒബാമ സ്ഥാനമൊഴിയും വരെ തുടരുമെന്നും ട്രംപ് അധികാരമേല്‍ക്കുന്നതോടെ രാജിവയ്ക്കുമെന്നുമാണ് 75വയസുള്ള ക്ലാപ്പറുടെ പ്രഖ്യാപനം.
ഒബാമഭരണ കൂടത്തില്‍ രാഷ്ട്രീയ നിയമനം നേടിയവരെല്ലാം ജനുവരി 20ന് മുമ്പ് രാജി സമര്‍പ്പിക്കണമെന്ന വൈറ്റ് ഹൗസ് നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലാപ്പറുടെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം തന്നെ ഇദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: