മാവേലിക്കര: ഐടി മേളയില്‍ 87 പോയിന്റോടെ ആലപ്പുഴ സബ് ജില്ല ഓവറോള്‍ കിരീടം നേടി. 75 പോയിന്റോടെ കായംകുളവും 74 പോയിന്റോടെ മാവേലിക്കരയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ശാസ്ത്രമേളയില്‍ 140 പോയിന്റോടെ ആലപ്പുഴ സബ്ജില്ല ഓവറോള്‍ കിരീടം കരസ്ഥമാക്കി. 125 പോയിന്റോടെ കായംകുളവും 111പോയിന്റോടെ ചേര്‍ത്തലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സാമൂഹ്യ ശാസ്ത്രമേളയില്‍ മാവേലിക്കര സബ് ജില്ല 118 പോയിന്റോടെ ഒന്നാമതെത്തി. 117 പോയിന്റോടെ ആലപ്പുഴയും 100 പോയിന്റോടെ ഹരിപ്പാടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ ആലപ്പുഴ ലിയോതേര്ട്ടീന്ത്് എല്‍പിഎസ് സ്കൂള്‍ ഒന്നാം സ്ഥാനം നേടി. യുപി വിഭാഗത്തില്‍ പച്ച സേവേഷ്യസ് യുപിസ്കൂള്‍ തലവടിയും എച്ച്എസ് വിഭാഗത്തില്‍ വിവിഎച്ച്എസ് താമരക്കുളവും എച്ച്എസ്എസ് വിഭാഗത്തില്‍ ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളും ഒന്നാം സ്ഥാനം നേടി.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.ടി.മാത്യു സമ്മാനദാനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: