തലശ്ശേരി: പുരാതനവും അത്യപൂര്‍വ്വവുമായ കതിരൂര്‍ ശ്രീസൂര്യനാരായണ ക്ഷേത്രത്തില്‍ നാളെ സൂര്യാഷ്ഠാക്ഷര മഹായജ്ഞം നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന യജ്ഞത്തിന് യജ്ഞാചാര്യന്‍ ആലച്ചേരി ഹരികൃഷ്ണന് നമ്പൂതിരി നേതൃത്വം നല്‍കും. കേരളം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത അതി വിശിഷ്ടമായ യജ്ഞമാണത്രെ സൂര്യാഷ്ഠാക്ഷര യജ്ഞം. യജ്ഞത്തില്‍ പങ്കാളികളാവുന്ന ഓരോ ഭക്തനും പ്രത്യേകം പൂജിച്ച് തയ്യാറാക്കിയ സൗരയന്ത്രം യജ്ഞപ്രസാദമായി യജ്ഞവേദിയില്‍ നിന്നും നല്‍കും. സൗരയന്ത്രത്തിന് നൂറുരൂപയുടെ രസീത് വിതരണവും പുരോഗമിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: