ഇരിട്ടി: പ്രഗതി വിദ്യാനികേതന്‍ ഇക്കണോമിക്സ് അസോസിയേഷന്റെ ഉദ്ഘാടനം മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ് ഇക്കണോമിക്സ് വിഭാഗം അസി.പ്രൊഫസര്‍ ഡോ .പ്രവീദ് നിങ്കിലേരി നിര്‍വഹിച്ചു. ജോബി സണ്ണി ഡോ.പ്രവീദിനെ പൊന്നാടയണിയിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ വത്സന് തില്ലങ്കേരി ഉപഹാരസമര്‍പ്പണം നടത്തി. പ്രഗതി ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകന് അശോകന് അദ്ധ്യക്ഷത വഹിച്ചു. ജിനചന്ദ്രന് മാസ്റ്റര്‍, വിശാഖ് പയ്യാവൂര്‍ മാധവന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇക്കണോമിക്സ് അസോസിയേഷന് സെക്രട്ടറി ഷെറിന് സ്വാഗതവും പ്രസിഡന്റ് എം.ജിബിന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: