ഇരിട്ടി പുഷ്‌പോത്സവം ; കാല്‍നാട്ടല്‍ കര്‍മ്മം നടത്തി

Friday 18 November 2016 9:45 pm IST

ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്ന് വരെ ഇരിട്ടിയില്‍ നടക്കുന്ന ആറാമത് ഇരിട്ടി പുഷ്‌പോത്സവത്തിനുള്ള കാല്‍നാട്ടല്‍ കര്‍മം ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ സി. അഷറഫ് അധ്യക്ഷത വഹിച്ചു. സി.എഅബ്ദുള്‍ ഗഫൂര്‍, ഡോ.എം.ജെ.മാത്യു, ബിനു കുളമക്കാട്ട്, പി.അശോകന്‍, കെ.സി.ജോസ്, സി.ബാബു, ഇ.രജീഷ്, പി.പി.രജീഷ് എന്നിവര്‍ പ്രസംഗിച്ചു. ക്രിസ്തുമസ്-പുതുവത്സര അവധിക്കാലത്തിന് ഉത്സവപ്പൊലിമയുമായാണ് ഇരിട്ടി പുഷ്‌പോത്സവം ഒരുക്കുന്നത്. പയഞ്ചേരിമുക്കില്‍ രണ്ടേക്കറോളം സ്ഥലത്താണ് നഗരി ഒരുക്കുന്നത്. പ്രശസ്ത സിനിമാതാരം എസ്‌തേര്‍ ബ്രാന്‍ഡ് അമ്പാസിഡറാണ്. സ്വദേശി-വിദേശി ഇനങ്ങളില്‍പ്പെട്ട ചെടികള്‍ ഉള്‍പ്പെടെ പതിനഞ്ചായിരം ചതുരശ്ര അടിയില്‍ സൊസൈറ്റി നേരിട്ട് ഒരുക്കുന്ന പൂന്തോട്ടങ്ങളും മാതൃകകളുമാണ് പ്രധാന ആകര്‍ഷണം. കുടിവെള്ള ക്ഷാമവും വരള്‍ച്ചയും കണക്കിലെടുത്തുള്ള ബോധവല്‍ക്കരണ മാതൃകകളിലൂടെയാണ് നഗരിക്കുള്ളിലെ ശില്പങ്ങളും ഡിസ്‌പ്ലേ വിഭാഗവും അവതരിപ്പിക്കുക. പരിസ്ഥിതി സൗഹൃദ രീതികള്‍ക്കും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ഫുഡ് ഫെസ്റ്റിവലും അമ്യൂസ്‌മെന്റ് പാര്‍ക്കും പരിയാരം മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തിന്റെ ആരോഗ്യബോധവല്‍ക്കരണ പ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും ക്രമീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.